മലേഷ്യന്‍ വിമാനത്തില്‍ എയര്‍ ഹോസ്‌റ്റസുമാര്‍ ഇനി ശിരോവസ്‌ത്രം ധരിക്കാം
മലേഷ്യന്‍ എയര്‍ലൈന്‍സ് യാത്രാവിമാനങ്ങളിലെ മുസ്‌ലിം എയര്‍ഹോസ്‌റ്റസുമാര്‍ക്ക് ആവശ്യമെങ്കില്‍ പൂര്‍ണ ശിരോവസ്‌ത്രം ധരിക്കാം. എന്നാല്‍ മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ഹിജാബ് നിര്‍ബന്ധമാക്കിയിട്ടില്ല. വേണ്ടവര്‍ക്കു ശിരോവസ്‌ത്രം ധരിച്ചു ജോലിചെയ്യാമെന്നു കായിക, യുവജനകാര്യ മന്ത്രി ഖൈരി ജമാലുദ്ദീന്‍ പറഞ്ഞു.
മുസ്‌ലിം എയര്‍ഹോസ്‌റ്റസുമാര്‍ക്കു ഹിജാബ് നിര്‍ബന്ധമാക്കണമെന്നു ഭരണകക്ഷിയായ യുഎംഎന്‍ഒയുടെ യുവജനവിഭാഗം നേതാവ് ദസ്‌മ ഷാ ദൗദ് പറഞ്ഞതായി കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. എന്നാല്‍, താല്‍പര്യമുള്ളവരെ അനുവദിക്കണമെന്നു മാത്രമാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പിന്നീടു വിശദീകരിച്ചു. വിമാനത്തില്‍ മദ്യം വിളമ്പുന്ന ജോലി മുസ്‌ലിം ജീവനക്കാരെ ഏല്‍പിക്കരുതെന്നും ദസ്‌മ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha