ജി-20 ഉച്ചകോടിയില്‍ ഒബാമയും നരേന്ദ്ര മോദിയും പങ്കെടുക്കും
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഒരുമിച്ച് പങ്കെടുക്കും. നവംബര്‍ 15 മുതല്‍ 16 വരെയാണ് ജി-20 ഉച്ചകോടി നടക്കുന്നത്. നവംബറില്‍ ചൈന, ബര്‍മ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഒബാമ സന്ദര്‍ശനം നടത്തുന്നുണ്ട്. നവംബര്‍ 10ന് ബെയ്‌ജിംഗില്‍ എത്തുന്ന ഒബാമ എഷ്യ-പസഫിക്ക് സാമ്പത്തിക സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കും. ഈ സമ്മേളത്തില്‍ പങ്കെടുക്കുന്നതിന് മോദിയേയും ചൈനീസ് പ്രസിഡന്റ് ക്ഷണിച്ചിട്ടുണ്ട്.
നവംബര്‍ 12 വരെ ചൈനയില്‍ തങ്ങുന്ന ഒബാമ ഇവിടെ നിന്ന് കിഴക്കന്‍ ഏഷ്യ സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ബര്‍മയിലേക്ക് പോകും. പിന്നീട് ഇവിടെ നിന്നും ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി ഓസ്‌ട്രേലിയയില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha