സിറിയയില്‍ 200 ലേറെ സൈനികര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ സുന്നി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ് )പിടിയിലായ 200 ലേറെ സൈനികരെ കൂട്ടക്കൊല ചെയ്‌തതായി റിപ്പോര്‍ട്ട്. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്കെതിരെയും ഇറാഖില്‍ സുന്നി വിമതര്‍ പിടിച്ചെടുത്ത അമര്‍ലി നഗരത്തിലും അമേരിക്ക വ്യോമാക്രമണം പരിഗണിക്കുന്നതിനിടെയാണ് ഈ വാര്‍ത്ത പുറത്തു വന്നത്.
വടക്കന്‍ സിറിയയിലെ രഖയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.സൈനിക നിയന്ത്രണത്തിലുണ്ടായിരുന്ന തബ്‌ക വ്യോമതാവളം ഐഎസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയന്ത്രിത ഇടങ്ങളിലേക്ക് രക്ഷപ്പെട്ടോടിയവരെയാണ് വിമതര്‍ പിടികൂടി വധിച്ചത്. 700 പേര്‍ രക്ഷപ്പെട്ടതായി അറിയുന്നു. 500 പേര്‍ രക്ഷ തേടി പാലായനത്തിലാണ്.
https://www.facebook.com/Malayalivartha