ശ്രീലങ്കക്കെതിരായ പ്രമേയം ഐക്യരാഷ്ട്രസഭയില്‍ പാസായി: ഇന്ത്യ ഭേദഗതി നിര്‍ദേശിച്ചില്ല
ശ്രീലങ്കയ്‌ക്കെതിരായ പ്രമേയം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പാസായി. അമേരിക്ക അവതരിപ്പിച്ച പ്രമേയം 13 നെതിരേ 25 വോട്ടുകള്‍ക്കാണ് പാസായത്. എട്ടു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. ഇന്ത്യക്കൊപ്പം യൂറോപ്യന്‍ യൂണിയനും പ്രമേയത്തെ അനുകൂലിച്ചു.
തമിഴ് പുലികള്‍ക്കെതിരായ ആഭ്യന്തര യുദ്ധത്തില്‍ ശ്രീലങ്ക മനുഷ്യാവകാശ ധ്വംസനം നടത്തിയെന്നാരോപിച്ചാണ് അമേരിക്ക പ്രമേയം കൊണ്ടുവന്നത്. അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പ്രമേയം പക്ഷപാതപരവും,രാഷ്ട്രീയ പ്രേരിതവുമാണെന്ന് ലങ്ക കുറ്റപ്പെടുത്തിയിരുന്നു.
പ്രമേയത്തില്‍ ഇന്ത്യഭേദഗതികള്‍ നിര്‍ദേശിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഭേദഗതി നിര്‍ദേശിക്കുമെന്ന സൂചന കേന്ദ്രമന്ത്രി പി.ചിദംബരം പത്രസമ്മേളനത്തില്‍ നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha