തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈസ് ചാന്‍സലറെ പാക്ക് സേന രക്ഷിച്ചു
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പെഷാവര്‍ ഇസ്‌ലാമിയ കോളജ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അജ്‌മല്‍ ഖാനെ പാക്കിസ്‌ഥാന്‍ സുരക്ഷാസേന മോചിപ്പിച്ചു. നാലു വര്‍ഷം മുന്‍പാണ് അജ്‌മല്‍ ഖാനെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.
അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്‌ദുല്‍ ഗാഫര്‍ ഖാന്റെ കൊച്ചുമകനും അവാമി നാഷനല്‍ പാര്‍ട്ടി നേതാവുമായ അസ്‌ഫന്ദ്യാര്‍ വലി ഖാന്റെ ബന്ധുവാണ് അജ്‌മല്‍ ഖാന്‍. ഉത്തര വസീറിസ്‌ഥാനിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. മോചനദ്രവ്യമായി 50 കോടി രൂപ നല്‍കണമെന്നും ഏതാനും തടവുകാരെ വിട്ടയയ്‌ക്കണമെന്നുമാണു താലിബാന്‍ ആവശ്യപ്പെട്ടിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha