നവാസ് ഷെരീഫ് രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 8 പേര്‍ കൊല്ലപ്പെട്ടു
പാക്കിസ്‌ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് ഇസ്‌ലാമാബാദില്‍ നടന്ന റാലിയില്‍ അക്രമം തുടരുന്നു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 8 പേര്‍ കൊല്ലപ്പെട്ടു. 450 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയോടെ 25,000ത്തോളം വരുന്ന പ്രതിഷേധക്കാര്‍ പാര്‍ലമെന്റിലേക്കും സമീപമുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്കും നടത്തിയ മാര്‍ച്ചിലാണ് അക്രമമുണ്ടായത്.
പ്രതിഷേധക്കാരില്‍ ചിലര്‍ സുരക്ഷാവലയവും ബാരിക്കേഡും ഭേദിച്ച് പാര്‍ലമെന്റ് വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ്‌കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പാക്കിസ്‌ഥാന്‍ തെഹരീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
എന്നാല്‍ താഹിറുല്‍ ഖാദിരിയുടെയും ഇമ്രാന്‍ ഖാന്റെയും പ്രസ്‌താവനയെ പാക്കിസ്‌ഥാന്‍ ആഭ്യന്തരമന്ത്രി ഖൗജ ആസിഫ് നിഷേധിച്ചു. മാര്‍ച്ചില്‍ ആരും തന്നെ കൊല്ലപ്പെട്ടിട്ടില്ലെന്നും 240 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുക മാത്രമാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha