അയര്‍ലാന്റില്‍ ശക്തമായ മഞ്ഞുവീഴ്‌ച
വടക്കന്‍ അയര്‍ലാന്റില്‍ കനത്ത മഞ്ഞുവീഴ്‌ച. ഇതിനെ തുടര്‍ന്ന് ഏകദേശം 40,000 കുടുംബങ്ങളെ ഇരുട്ടിലാക്കി വൈദ്യുതി സംവിധാനം താറുമാറായി. എവുപതോളം സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. പുറത്തിറങ്ങാന്‍ കഴിയാത്ത വിധം രൂക്ഷമാണ് മഞ്ഞു വീഴ്‌ച. വടക്കന്‍ അയര്‍ലാന്റിലെ റോഡ്-റെയില്‍-വ്യോമഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. മഞ്ഞ് നീക്കം ചെയ്‌ത് എയര്‍ സര്‍വീസ് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചിട്ടില്ല. എന്നാല്‍ മഞ്ഞു വീഴ്‌ച തുടരുകയാണെങ്കില്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. മഞ്ഞു വീഴ്‌ചക്കൊപ്പം ശീതകാറ്റും വീശുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha