ലിബിയയിലെ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 10 സൈനീകര്‍ കൊല്ലപ്പെട്ടു
ലിബിയയിലെ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ 10 സൈനീകര്‍ കൊല്ലപ്പെട്ടു. തെക്കന്‍ നഗരത്തില്‍ വിമാനത്താവളം പിടിക്കുവാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തമായി നടക്കുകയാണ്. ഇവിടെയാണ് സൈനീകര്‍ കൊല്ലപ്പെട്ടതെന്ന് സൈനീക വക്താവ് അറിയിച്ചത്. തീവ്രവാദികള്‍ ട്രിപ്പോളി നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷമാണ് വിമാനത്താവളത്തിലുണ്ടായ ആക്രമണം.
ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസിയുടെ 80 ശതമാനം നിയന്ത്രണവും സൈന്യത്തിന് നഷ്ടമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha