ഐഎസ്‌ഐഎസ് ഭീകരര്‍ ഒരു യുഎസ് പത്രപ്രവര്‍ത്തകനെ കൂടി വധിച്ചു
യുഎസ് മാധ്യമപ്രവര്‍ത്തകനായ സ്‌റ്റീവന്‍ സോട്ടലോഫിനെ തലയറുത്തു കൊല്ലുന്ന ദൃശ്യം ഐഎസ്‌ഐഎസ് ഭീകരര്‍ പുറത്ത് വിട്ടു. തങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണേണ്ടി വരുമെന്നാണ് തീവ്രവാദികള്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ആഗസ്റ്റ് 19 ന് യു എസ് പത്ര പ്രവര്‍ത്തകനായ ജെയിംസ് ഫോളിയുടെ തലവെട്ടികൊല്ലുന്ന ദൃശ്യം പുറത്തുവന്നിരുന്നു. ആ ദൃശ്യത്തിന്റെ അവസാനം സ്‌റ്റിഫന്‍ സോട്ട്‌ലോഫിനെ ബന്ധിയാക്കിയിരിക്കുന്ന ദൃശ്യവും ഉണ്ടായിരുന്നു.
ഇസ്ലാമിക സ്‌റ്റേറ്റിനെതിരായ അമേരിക്കന്‍ ഇടപെടലുകളുടെ വിലയാണ് സ്‌റ്റീവന്റെ ജീവനെന്ന് മുഖംമൂടിധരിച്ച ഭീകരന്‍ പറയുന്നതും വീഡിയോയിലുണ്ട്.
തടവിലുള്ള മറ്റൊരു വിദേശമാധ്യമപ്രവര്‍ത്തകനെ വധിക്കുമെന്നും മുന്നറിയിപ്പുണ്ട്. സോട്ട് ലോഫിനെ മോചിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അമ്മ കഴിഞ്ഞയാഴ്‌ച ഐഎസ്‌ഐഎസ് തലവനോട് അഭ്യര്‍ഥിച്ചിരുന്നു. രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും സോട്ട് ലോഫിന്റെ മോചനത്തിനായി ശ്രമിച്ചുവരികയായിരുന്നു.
https://www.facebook.com/Malayalivartha