ഇറാഖിലേക്ക് 350 സൈനികരെക്കൂടി അയക്കാന്‍ ഒബാമ തീരുമാനിച്ചു
ഇറാഖിലേക്ക് ആക്രമണം നേരിടാന്‍ 350 സൈനികരെക്കൂടി അയക്കാന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ തീരുമാനിച്ചു. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറാഖിലുള്ള യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സുരക്ഷയ്‌ക്കായാണ് സൈനികരെ അയക്കുന്നത്. വിമതര്‍ പിടിച്ചെടുത്ത പല മേഖലകളും തിരികെ പിടിക്കുവാന്‍ യുഎസ് നടത്തിയ വ്യോമാക്രമണം ഇറാഖി സേനയെ സഹായിച്ചിരുന്നു. ഇറാഖില്‍ മതം മാറുവാന്‍ വിസമ്മതിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ കൂട്ടക്കൊല ചെയ്യുവാന്‍ സുന്നി ഭീകരര്‍ തുടങ്ങിയപ്പോഴാണ് അന്താരാഷ്‌ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് യുഎസും ബ്രിട്ടണും മേഖലയിലേക്ക് സൈനികരെ അയക്കുവാന്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha