പാക്കിസ്ഥാനില്‍ ബസ്സപകടത്തില്‍ 23 പേര്‍ മരിച്ചു
പാക്കിസ്ഥാനില്‍ ബസ്സപകടത്തില്‍ 23 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ ഷേക്കൂപൂരയില്‍ പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. ലാഹോറില്‍ നിന്ന് വ്യാവസായിക നഗരമായ ഫൈസ്‌ലാബാദിലേക്ക് പോകുകയായിരുന്ന ബസ് റോഡരികിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലാഹോറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ ഷേക്കൂപൂര നഗരം. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി. അമിത വേഗമാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha