മാധ്യമപ്രവര്‍ത്തകന്റെ തലവെട്ടുന്ന വീഡിയോ യഥാര്‍ഥമാണെന്ന് സ്ഥിരീകരിച്ച് അമേരിക്ക
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ മാധ്യമപ്രവര്‍ത്തകന്റെ തലവെട്ടുന്ന വീഡിയോ യഥാര്‍ഥമാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു. രഹസ്യാന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തിലാണ് വീഡിയോ യഥാര്‍ഥമാണെന്ന് തെളിഞ്ഞത്. ഇസ്ലാമികി സ്റ്റേറ്റ് തീവ്രവാദികള്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അമേരിക്കന്‍ മാധ്യമ പ്രവര്ത്തകന് സ്റ്റീവന്‍ സോട്ലോഫിനെ വധിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അമേരിക്കയ്ക്കുള്ള രണ്ടാമത്തെ സന്ദേശം എന്ന പേരിലാണ് വീഡിയോ പുറത്തു വന്നത്. അതേസമയം ഐഎസിന്റെ നടപടിക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം അിറയിച്ചു.
https://www.facebook.com/Malayalivartha