നവാസ് ഷരീഫിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ശ്രമം
നവാസ് ഷരീഫിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ജമായത് ഇ ഇസ്ലാമി നേതാവ് സിറാജുല്‍ ഹഖിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസംഘം ഇമ്രാന്ഖാന്, വിവാദ പുരോഹിതന് തഹിറുള്‍ ക്വാദ്രി എന്നിവരുമായിട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുകാട്ടിയാണ് ഷരീഫ് അധികാരത്തിലെത്തിയതെന്നും അതിനാല്‍ അദ്ദേഹം രാജിവയ്ക്കണമെന്നുമായിരുന്നു പ്രക്ഷോഭകരുടെ നിലപാട്.
70% പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഉടന്‍ തന്നെ പ്രതിസന്ധി അവസാനിക്കുമെന്നാണു കരുതുന്നതെന്നും ഹഖ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha