ഇന്ത്യയും അല്‍-ക്വയ്ദയുടെ ലിസ്റ്റില്‍? ഇന്ത്യയിലേക്ക് ജിഹാദ് വ്യാപിപ്പിക്കണമെന്ന് അല്‍-ക്വയ്ദ; എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രത
അല്‍-ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കു വ്യാപിപ്പിക്കാന്‍ നേതാവ് അയ്മാന്‍ അല്‍ സവാഹിരി ആഹ്വാനം ചെയ്തു. ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത 55 മിനിറ്റുള്ള വിഡിയോ സന്ദേശത്തിലൂടെയാണ് സവാഹിരി അല്‍ ക്വായ്ദയുടെ പദ്ധതി വെളിപ്പെടുത്തിയത്.
ഇസ്‌ലാമിക ഭരണം ആഗോളതലത്തില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കു കടക്കുന്നത്. മ്യാന്‍മര്‍, ബംഗ്ലാദേശ്, ആസാം, ഗുജറാത്ത്, കാഷ്മീര്‍ എന്നിവിടങ്ങളിലൂടെയാവും മേഖലയില്‍ ജിഹാദിന്റെ ആദ്യചുവടുവ യ്‌പ്പെന്നും സവാഹിരി വ്യക്തമാക്കി. ഇതിനു ശക്തരായ യുവനിരയെ നിയോഗിക്കുമെന്നും അഫ്്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമറിനോടും തന്റെ സേന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെന്നും സവാഹിരി വ്യക്തമാക്കി.
അതിനിടെ അല്‍-ക്വയ്ദയുടെ ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സൂരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ആഭ്യന്തര മന്ത്രാലയം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തേടി.
അല്‍-ക്വയ്ദയുടെ ആഹ്വാനത്തെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സേനയ്ക്കും ഇന്റലിജന്‍സിനും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളോടും ജാഗ്രത പുലര്‍ത്താനും ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha