പാക്കിസ്ഥാനില്‍ കാലുകുത്തിയാല്‍ മുഷറഫിനെ നരകത്തിലേക്ക് അയക്കുമെന്ന് താലിബാന്‍
പാക്കിസ്ഥാനിലേക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുമെന്നറിയിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് താലിബാന്റെ വധഭീഷണി. പാക്കിസ്ഥാനില്‍ കാലുകുത്തിയാല്‍ മുഷറഫിനെ നരകത്തിലേക്ക് അയക്കുമെന്ന് താലിബാന്‍ അറിയിച്ചിരിക്കുന്നത്. മാര്‍ച്ച് 24 ന് തിരിച്ചെത്തുമെന്നാണ് മുഷറഫ് വ്യക്തമാക്കിയിട്ടുള്ളത്. 2009 -ല്‍ അധികാരമൊഴിഞ്ഞശേഷം ലണ്ടനിലും ദുബായിയിലുമായി പ്രവാസ ജീവിതം നയിക്കുകയാണ് മുന്‍ സൈനികമേധാവി കൂടിയായ മുഷറഫ്.
തിരിച്ചെത്തിയാല്‍ മുഷറഫിനെ നരകത്തിലേക്ക് അയക്കാന്‍ തങ്ങളുടെ യോദ്ധാക്കള്‍ എത്തുമെന്നാണ് പാക് താലിബാന്‍ സംഘത്തിന്റെ ഭീഷണി. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം താലിബാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ തനിക്ക് ഏര്‍പ്പെടുത്തണമെന്ന് മുഷറഫ് ആവശ്യപ്പെട്ടു. കറാച്ചിയില്‍ തിരിച്ചെത്തി തന്റെ പാര്‍ട്ടിയെ സജീവമാക്കി പ്രവര്‍ത്തനം തുടരുമെന്നാണ് മുഷറഫ് വ്യക്തമാക്കിയിട്ടുള്ളത്. മെയ് പതിനൊന്നിനാണ് പാക്കിസ്ഥാനില്‍ തെരെഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha