താലിബാന് ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു
താലിബാന് നടത്തിയ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 18 പേര് കൊല്ലപ്പെട്ടു. മധ്യഅഫ്ഗാനിസ്ഥാനിലെ ഗസ്നി പട്ടണത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി ആസ്ഥാനത്തെ ലക്ഷ്യമിട്ടാണ് താലിബാന് ആക്രമണം നടത്തിയത്. 150 പേര്‍ക്കു പരിക്കേറ്റു.
ഇന്റലിജന്‍സ് ആസ്ഥാനത്തുള്ള ദ്രുതകര്‍മസേനയുടെ ഓഫീസിനു നേര്‍ക്കും ആക്രമണമുണ്ടായി.
19 ഭീകരര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്ന് ഗസ്നി പ്രവിശ്യാ ഗവര്‍ണര്‍ മൂസാ ഖാന് അക്ബര്സദാ പറഞ്ഞു. ഉഗ്രശേഷിയുള്ള ബോംബുകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ചില്ലുകള്‍ പൊട്ടിത്തെറിച്ച് നിരവധി സിവിലിയന്മാര്ക്കു പരിക്കേറ്റു.
അഫ്ഗാനിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനിടെയാണ് താലിബാന് ആക്രമണം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha