ഉക്രൈന് സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു
ഉക്രൈന് സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു. ബെലാറസ് തലസ്ഥാനം മിന്‍സ്ക്കില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്ന് പ്രസിഡന്റ് പെട്രൊ പൊറഷെന്കൊ പറഞ്ഞു. അതെസമയം ഉക്രെയ്നില് നിന്നു മോചനം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു വിമതര്‍ അറിയിച്ചു. കിഴക്കന്‍ ഉക്രെയ്നില് തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ 2600 പേര് കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. വിമതരെ തുരത്താന്‍ ഉക്രെയ്ന് സൈന്യം ശക്തമായ ആക്രമണമാണു നടത്തുന്നത്. ഇതിനിടെ കിഴക്കന്‍ ഉക്രെയ്നിലെ വിവധ നഗരങ്ങള്‍ വിമതരുടെ പിടിയിലായി.
https://www.facebook.com/Malayalivartha