എബോള നിയന്ത്രിക്കാന്‍ പുറത്തിറങ്ങരുതെന്ന് സിറലിയോണ്‍ സര്‍ക്കാരിന്റെ കടുത്ത നിര്‍ദ്ദേശം
ആഫ്രിക്കന്‍ രാജ്യമായ സിറലിയോണ്‍ എബോള നിയയന്ത്രണ വിധേയമാക്കാന്‍ കടുത്ത തീരുമാനങ്ങളിലേക്ക്. നാലു ദിവസത്തേയ്ക്ക് ജനങ്ങള്‍ കര്‍ശനമായും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സെപ്റ്റംബര്‍ 18 മുതല്‍ 21 വരെയാണ് പുറത്തിറങ്ങാന്‍ ജനങ്ങള്‍ക്ക് വിലക്കുള്ളത്. രോഗം ഉള്ളവരെ മാറ്റുന്നതിനും കൂടുതല്‍ പേര്‍ക്ക് രോഗം വരുന്നത് തടയുന്നതിനുമാണ് നിയന്ത്രണം.
സിറലിയോണ്‍ ഉള്‍പ്പെടെ ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, ഗിനിയ എന്നിവിടങ്ങളിലായി 2100 പേരാണ് എബോള ബാധിച്ചതിന തുടര്‍ന്ന് മരിച്ചത്. 2615 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.
https://www.facebook.com/Malayalivartha