മകനെ ഉപദ്രവിച്ച നായയെ തല്ലിക്കൊന്നതിന് അച്ഛന് ആറര വര്‍ഷം തടവ്
വളര്‍ത്തു നായയെ അടിച്ചുകൊന്ന കേസില്‍ അറുപതുകാരന് ആറര വര്‍ഷം തടവ്. ടെക്‌സസിലാണ് സംഭവം. അക്രമാസക്തനായ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെയാണ് റിച്ചാര്‍ഡ് എന്ന ഉടമസ്ഥന്‍ കൊന്നത്. എട്ടു വയസുകാരനായ മകനെ പലതവണ നായ ഉപദ്രവിച്ചു. കൂടാതെ എപ്പോഴും അക്രമാസക്തനാകുന്ന പ്രകൃതവും. അനിമല്‍ ഷെല്‍റ്റര്‍ വളരെ ദൂരെയുള്ള മറ്റൊരു സിറ്റിയിലാണ്. അതിനാല്‍ ഷെല്‍റ്ററില്‍ കൊണ്ടുവിടാനുള്ള ശ്രമവും നടന്നില്ല.ഇതെ തുടര്‍ന്നാണ് നായയെ കൊന്നു കളയാന്‍ റിച്ചാര്‍ഡ് ശ്രമിച്ചത്.
നായയെ അടിച്ച് അവശനാക്കിയ ശേഷം വീടിനു പിന്നിലുള്ള പൂളില്‍ ഇട്ടു. നായ കയറി വരാതിരിക്കാന്‍ പൂളിനു ചുറ്റും വലയും വിരിച്ചു. 2013 ഓഗസ്റ്റിലാണ് സംഭവം നടന്നത്. നായയെ കൊന്ന കുറ്റം റിച്ചാര്‍ഡ് സമ്മതിച്ചിരുന്നു. എന്നാല്‍ നായയോട് അതിക്രൂരമായാണ് റിച്ചാര്‍ഡ് പെരുമാറിയതെന്ന് കോടതി കണ്ടെത്തി. തന്റെയും മകന്റെയും ജീവന് ഭീഷണിയായതിനാലാണ് എന്ന വാദം ഇയാള്‍ നിരത്തിയെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha