കൊളംബിയയില്‍ വിമാനം തകര്‍ന്ന് വീണ് പത്ത് മരണം
കൊളംബിയയില്‍ വിമാനം തകര്‍ന്ന് വീണ് പത്ത് പേര് മരിച്ചു. കൊളംബിയയിലെ തെക്ക് പടിഞ്ഞാറന്‍ വനത്തിലെ പ്യുവര്ട്ടോ സാന്താണ്ടറിലാണ് വിമാനം തകര്‍ന്നു വീണത്. അരാരക്കുരാരയില് നിന്നും ഫ്ലോറന്സിയയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ വിമാനം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നെന്ന് കേണല്‍ ജുവാന്‍ കാര്‍ലോസ് രോച്ച പറഞ്ഞു. എങ്ങനെയാണ് വിമാനം തകര്‍ന്നതെന്ന് കണ്ടെത്താനും മരിച്ചവരെ തിരിച്ചറിയാനുമുള്ള ശ്രമം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha