വിശുദ്ധ യുദ്ധത്തിലേക്ക് യുവതികളുടെ ഒഴുക്ക്; ബ്രിട്ടണില്‍ നിന്നും ഇസ്ലാം മത വിശ്വാസികളായ 60 യുവതികള്‍ സിറിയയിലേക്ക് കടന്നു; പ്രായം 18നും 24നും മധ്യേ
സിറിയയിലേക്ക് വിശുദ്ധ യുദ്ധത്തിനായി ഇസ്ലാം മത വിശ്വാസികളായ യുവതികളുടെ ഒഴുക്ക്. ബ്രിട്ടണില്‍ നിന്നു മാത്രം വിശുദ്ധ യുദ്ധത്തിനായി 60 യുവതികള്‍ സിറിയയിലേക്ക് പോയതായും വെളിപ്പെടുത്തുന്നു. ബ്രിട്ടണിലെ ഗ്ലാസ്‌ഗോയില്‍ താമസിക്കുന്ന പുരോഗമന ചിന്താഗതിയുള്ള ഇസ്ലാം മത വിശ്വാസികളായ മതാപിതാക്കളാണ് തങ്ങളുടെ മക്കള്‍ യുദ്ധത്തിനായി പോയെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ബ്രിട്ടണിലെ ഒരു പ്രമുഖ പത്രമാണ് ബ്രിട്ടീഷ് യുവതികള്‍ ഐഎസ്‌ഐഎസ് ഭീകര്‍ക്കൊപ്പം യുദ്ധത്തിനായി പോയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സിറിയയിലേക്കു വിശുദ്ധ യുദ്ധത്തിനായി കടന്നിട്ടുള്ള പെണ്‍കുട്ടികള്‍ എല്ലാം തന്നെ 18 വയസിനും 24 വയസിനും ഇടയിലുള്ളവരാണ്. പതിനാറു വയസുള്ള ഇരട്ട സഹോദരിമാരും രണ്ടു കുട്ടികളുടെ അമ്മയായവരും സിറിയയിലേക്കു പോയവരുടെ പട്ടികയില്‍പ്പെടും. ഇവരില്‍ നല്ലൊരു ശതമാനവും ക്രൈസ്തവ മതം ഉപേക്ഷിച്ച ശേഷം ഇസ്ലാം മതം സ്വീകരിച്ചാണ് സിറിയയിലേക്ക് കടന്നിരിക്കുന്നത്.
സ്ത്രീകളുടെ ഒരു പ്രത്യേക പോലീസ് സംവിധാനം തന്നെ ഇവരെ ഉപയോഗപ്പെടുത്തി സിറിയില്‍ രൂപീകരിച്ചിട്ടുണ്ട്. മതപരമായ നിയമത്തില്‍ നിന്നും വ്യതിചലിക്കുന്ന സ്ത്രീകളെ ശിക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ രൂപീകരിച്ചിട്ടുള്ള വനിതാ പോലീസുകളെ ഉപയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha