ഛിന്നഗ്രഹത്തില്‍നിന്ന് ഉല്‍ക്ക ഭൂമിയില്‍ പതിച്ചു
നിക്കരാഗ്വയില്‍ വന്‍ശബ്ദത്തോടെ ഛിന്നഗ്രഹത്തില്‍നിന്ന് ഉല്‍ക്ക ഭൂമിയില്‍ പതിച്ചു. ഉല്‍ക്കാശില ഭൂമിക്കു സമീപത്തുകൂടി പാഞ്ഞ ഛിന്നഗ്രഹത്തില്‍നിന്നു തെറിച്ചതാകാമെന്നു ശാസ്ത്രജ്ഞര്‍. ഞായറാഴ്ച രാത്രിയാണ് ആകാശത്തുനിന്നു പാഞ്ഞെത്തിയ ഉല്‍ക്കാശില നിക്കരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലെ ഓഗസ്‌റ്റോ സി. സാന്‍ഡിനോ രാജ്യാന്തര വിമാനത്താവളത്തിനു സമീപം പതിച്ചത്.
വിമാനത്താവളത്തിനു സമീപത്തുള്ള വനപ്രദേശത്തു പതിച്ചതിനാല്‍ ആളപായമില്ല. ഉല്‍ക്കാഗര്‍ത്തത്തിന് അഞ്ചു മീറ്റര്‍ താഴ്ചയും 12 മീറ്റര്‍ വ്യാസവുമുണ്ട്. ഉഗ്രമായ പൊട്ടിത്തെറി ശബ്ദത്തെത്തുടര്‍ന്ന് അന്തരീക്ഷം പൊടിപടലങ്ങളാല്‍ നിറയുകയായിരുന്നെന്നു സമീപവാസികള്‍ പറഞ്ഞു. ഉല്‍ക്കാപതനത്തെത്തുടര്‍ന്നു രണ്ട് ആഘാതതരംഗങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടു.
https://www.facebook.com/Malayalivartha