ഇറാക്കില്‍ ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് അംഗീകാരം
ഇറാക്കില്‍ ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ഇറാക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കി. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അബാദി ഇറാക്ക് പ്രധാനമ മന്ത്രിയായി സസത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിസഭയില്‍ ആഭ്യന്തര പ്രതിരോധ വകുപ്പുകള്‍ സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. സ്ഥാനമൊഴിയുന്ന പ്രധാനമന്തി നൂരി അല്‍ മാലിക്കി, മുന്‍ പ്രധാനമന്തി ഇയാദ് അല്ലാവി, മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഉസാമ അല്‍ നുജൈഫി എന്നിവരെ സഹ വൈസ് പ്രസിഡന്റുമാരാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇബ്രാഹിം ജഫാരി വിദേശകാര്യ വകുപ്പ് മന്ത്രിയാകുമെന്നാണ് സൂചന. രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് കീഴടക്കിയ പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ സൈന്യം ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha