മലേഷ്യന്‍ വിമാനം തകര്‍ന്നത് സാങ്കേതിക പിഴവല്ല
മലേഷ്യന്‍ വിമാനം എംഎച്ച് 17 തകര്‍ന്നത് സാങ്കേതിക പിഴവുകളോ പൈലറ്റിന്റെ അശ്രദ്ധയൊ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഊര്‍ജത്തിലുള്ള വസ്തുക്കള്‍ വിമാനത്തിലിടിച്ചതു മൂലമാണ് വിമാനം തകര്‍ന്നതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ഡച്ച് അന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സന്ദേശങ്ങള്‍, ഉപഗ്രഹ ചിത്രങ്ങള്‍ എന്നിവ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. ജൂലൈ 14നാണ് ആംസ്റ്റര്‍ ഡഡാമില്‍ നിന്ന് ക്വാലലംപൂരിലേക്ക് പോവുകയായിരുന്ന വിമാനം തകര്‍ന്നു വീണത്. 280 യാത്രക്കാരും 17 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. റഷ്യന്‍ അനുകൂലികളായ വിമതരുടെ മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha