ഭീകരര്‍ക്കെതിരായ നടപടികളെക്കുറിച്ച് കോണ്‍ഗ്രസിലെ നേതാക്കളോട് ഒബാമ വിശദീകരിച്ചു
ഇറാഖിലും സിറിയയിലും ഐഎസ്‌ഐഎസ് ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎസ് കോണ്‍ഗ്രസിലെ വിവിധ നേതാക്കളോട് വിശദീകരിച്ചു. ഇന്ന് അമേരിക്കന്‍ ജനതയോടും ഒബാമ നിലപാടുകള്‍ വ്യക്‌തമാക്കും.
ഭീകരര്‍ക്കെതിരെ പോരാടാനുള്ള അധികാരം അമേരിക്കയ്‌ക്കുണ്ടെന്നും ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചു. നേരത്തെ സിറിയയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടത്താനുള്ള ഒബാമയുടെ പദ്ധതികളെ അമേരിക്കന്‍ നിയമജ്‌ഞര്‍ വിലക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha