ഇന്തോനേഷ്യയില്‍ ഭൂകമ്പം, 6.2 തീവ്രത
ഇന്തോനേഷ്യയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സുനാമി സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാശനഷ്ടങ്ങളൊ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്തോനേഷ്യന്‍ ദ്വീപായ സുലവേശിയില്‍ 22.5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ട് ഇറങ്ങിയോടി.
ലോകത്ത് ഏറ്റവും അധികം ഭൂകമ്പമുണ്ടാകുന്ന മേഖലയാണ് ഇന്തോനേഷ്യ. 2004ല്‍ ഇവിടെയുണ്ടായ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും വിവിധ രാജ്യങ്ങളിലായി രണ്ടുലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha