പാക്കിസ്ഥാനില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് 24 മരണം
പാക്കിസ്ഥാനില്‍ മുസ്‌ലിം പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് 24 പേര്‍ മരിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം ലാഹോറിലെ ദാരോഗ്‌വാലയില്‍ വിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്നതിനിടെയായിരുന്നു അപകടം.
15 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചവരിലേറെയും. അപകടത്തില്‍ ഏഴു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ഇവരെ വലിച്ചെടുക്കുകയായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം 30 പേരോളം ഇവിടെ പ്രാര്‍ഥനയ്‌ക്കായി എത്താറുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha