രാജ്യത്തിന് ഭീഷണിയാകുന്ന ഏതു ഭീകര സംഘടനകളേയും തകര്‍ക്കുമെന്ന് ഒബാമ
രാജ്യത്തിന് ഭീഷണിയായി വളരുന്ന ഏതു ഭീകര സംഘടനകളേയും തങ്ങള്‍ തകര്‍ക്കുമെന്ന യുഎസ് നിലപാടില്‍ മാറ്റമില്ലെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. പശ്ചിമേഷ്യക്കും യുഎസിനും ഐഎസ് ഭീകരര്‍ ഭീഷണിയാണെന്ന് ഒബാമ പറഞ്ഞു. വിമതരെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും. ഐഎസ്‌ഐഎസിനെതിരായ സംയുക്‌ത സൈനിക നടപടിക്ക് യുഎസ് നേതൃത്വം നല്‍കും. ഇവരെ നേരിടുന്നതിന് ഇറാക്കി സൈന്യത്തിന് പ്രത്യേക പരിശീലനം നല്‍കുവാന്‍ 475 യുഎസ് സൈനീകരെ അയിക്കും.
ഇറാഖിലെയും അഫ്‌ഗാനിസ്‌ഥാനിലെയും സൈനിക നടപടിയില്‍ നിന്ന് വ്യത്യസ്‌തമായിരിക്കും ഐഎസ്‌ഐഎസിനെതിരായ നടപടി. പശ്‌ചിമേഷ്യയ്‌ക്കും അമേരിക്കയ്‌ക്കും വിമതര്‍ ഭീഷണിയാണെന്നും ഒബാമ പറഞ്ഞു.
ഐഎസ്‌ഐഎസ് വിമതര്‍ക്കെതിരെ ശക്‌തമായ വ്യോമാക്രമണം യുഎസ് നടത്തും. സിറിയയിലും ഇറാഖിലും യുഎസ് വ്യോമാക്രമണം തുടരും. അതിലൂടെ സുരക്ഷിതമായ സ്വര്‍ഗമല്ല ഭൂമിയില്‍ അവര്‍ക്കുള്ളതെന്ന ബോധ്യം വരുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha