കാനഡയില്‍ ശക്തമായ മഞ്ഞ് വീഴ്‌ച
പടിഞ്ഞാറന്‍ കാനഡയിലെ കല്‍ഗാരി നഗരത്തില്‍ ശക്തമായ മഞ്ഞ് വീഴ്‌ച തുടങ്ങി. പ്രദേശത്ത് 10 മുതല്‍ 15 സെന്റിമീറ്റര്‍ മഞ്ഞ് വീഴ്‌ചയാണ് രെഖപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് വീടുകളിലേക്കും വ്യവസായ സ്ഥാപരങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും മൂന്ന് ദിവസമായി അവധി നല്‍കിയിരിക്കുകയാണ്. മഞ്ഞ് വീഴ്‌ച ശക്തമായതിനെ തുടര്‍ന്ന് വ്യോമയാന ഗതാഗതവും താറുമാറായി. എന്നാല്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവസ്ഥയില്‍ വ്യത്യാസമുണ്ടാകുമെന്നും ഊഷ്‌മാവ് 24 ഡിഗ്രിസെലിഷ്യസ് വരെയായി ഉയരുമെന്നുമാണ് കാലാസ്ഥാ പ്രവചന റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha