ഒന്നര നൂറ്റാണ്ടുമുമ്പ് 129 യാത്രക്കാരുമായി കാണാതായ കപ്പല്‍ കണ്ടെത്തി
ഒന്നര നൂറ്റാണ്ടുമുമ്പ് ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞില്‍ 129 യാത്രക്കാരുമായി കാണാതായ ബ്രിട്ടീഷ് പര്യവേഷണ കപ്പല്‍ കണ്ടെത്തി. കിംഗ് വില്യം ദ്വീപിനു സമീപമാണ് കനേഡിയന്‍ ഗവേഷകര്‍ കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്.
സര്‍ ജോണ്‍ ഫ്രാങ്കഌന്റെ നേതൃത്വത്തില്‍ രണ്ടു കപ്പലുകളിലായി സഞ്ചരിച്ച സംഘം 1840ലാണ് ആര്‍ട്ടിക് സമുദ്രത്തില്‍ കുടുങ്ങിയത്. കാനഡയുടെ പ്രത്യേക അന്തര്‍വാഹിനികളാണു കപ്പല്‍ കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹം 1984ല്‍ കണ്ടെത്തിയതാണു വഴിത്തിരിവായത്. മഞ്ഞില്‍ പുതഞ്ഞു കാര്യമായ കേടുപാടുകളില്ലാതെയാണ് ഇവരുടെ ശരീരങ്ങള്‍ ലഭിച്ചത്.
ഐസില്‍ കുടുങ്ങിയ പര്യവേഷകര്‍ പട്ടിണി സഹിക്കാതെ സഹപ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ ഭക്ഷിച്ചതായും വ്യക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha