ഐഎസ്‌ഐഎസ് ഭീകരരെ നേരിടാന്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയതായി ഒബാമ
ഐഎസ്‌ഐഎസ് ഭീകരരെ നേരിടാന്‍ വിവിധ അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അറിയിച്ചു. സൗദി അറേബ്യയ്‌ക്കൊപ്പം ഒമാന്‍, ഇറാഖ്, ബഹ്‌റൈന്‍, ഈജിപ്‌ത്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഐഎസ്‌ഐഎസിനെ നേരിടാന്‍ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറബ് രാജ്യങ്ങളുടെ നേതാക്കളുമായി തുര്‍ക്കിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ഐഎസ് ഭീകരര്‍ ഇറാക്കിലും സിറിയയിലും ഉണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎ അറിയിച്ചു. 31000-ല്‍ അധികം പോരാളികള്‍ ഐഎസ്‌ഐഎസില്‍ ഉണ്ടെന്നാണ് സിഐഎ പുതിയതായി കണ്ടെത്തിയിരിക്കുന്നത്.
യുഎസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഭീകരരെ നേരിടുവാനുള്ള പുതിയ പദ്ധതികള്‍ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. ഇറാക്കിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്‌തവരെയും യസീദികളെയും കൊന്നൊടുക്കാന്‍ തുടങ്ങിയതോടെ ലോക രാജ്യങ്ങള്‍ ഐഎസിനെതിരെ തിരിയുകയായിരുന്നു. 150-ല്‍ അധികം തവണ യുഎസ് ഭീകരര്‍ക്ക് നേരെ ഇതിനോടകം തന്നെ വ്യോമാക്രമണം നടത്തികഴിഞ്ഞു. രണ്‌ട് യുഎസ് മാധ്യമ പ്രവര്‍ത്തകരെ വ്യോമാക്രമണത്തില്‍ നിന്നും പിന്‍മാറണമെന്ന് ഭീഷണപ്പെടുത്തി ഐഎസ് ഭീകരര്‍ തലയറുത്ത് കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഭീകരരെ നേരിടാനുള്ള കരാറില്‍ തുര്‍ക്കി ഒപ്പുവച്ചിട്ടില്ല. 49 തുര്‍ക്കി പൗരന്‍മാരെ ഐഎസ്‌ഐഎസ് ഭീകരര്‍ ബന്ദികളാക്കി വച്ചിരിക്കുകയാണ്. ഇവരുടെ മോചനത്തിനായി തുര്‍ക്കി ചര്‍ച്ചകള്‍ നടത്തിവരുന്നതിനാലാണ് ഇത്. എന്നാലും ഭീകരര്‍ക്കെതിര സ്വീകരിക്കുന്ന നടപടികള്‍ക്ക് തുര്‍ക്കിയുടെ പിന്തുണയുണ്ടാകും. അറബ് രാജ്യങ്ങള്‍ കൂടിയെത്തിയതോടെ ഭീകരര്‍ക്കെതിരായ വിഷയത്തില്‍ അമേരിക്കയ്‌ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha