നാവികരെ തിരിച്ചയച്ചതില്‍ ഇറ്റലിയില്‍ ശക്തമായ പ്രതിഷേധം: വിദേശകാര്യ മന്ത്രി രാജിവെച്ചു
കടല്‍ക്കൊല കേസില്‍ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി രാജിവെച്ചു. നാവികരെ തിരിച്ചയച്ചതില്‍ ഇറ്റലിയില്‍ വന്‍ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജി. നാവികരെ തിരിച്ചയച്ചതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും വിഷയത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയ ആശങ്കകള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ലെന്നും തര്‍സി വ്യക്തമാക്കി.
2012 ഫെബ്രുവരിയിലാണ് നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനുനേര ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയില്‍ നിന്നും വെടിവെയ്പ്പ് ഉണ്ടായത്. സംഭവത്തില്‍ രണ്ട് മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് കപ്പലിലെ സുരക്ഷാ ചുമതലയിലുള്ള നാവികരെ കേരളാ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഈ കേസില്‍ കേരളത്തിന് വിചാരണ നടത്താന്‍ അധികാരമില്ലെന്നും മാരിടൈം നിയമപ്രകാരം പ്രത്യേക കോടതിയിലാണ് വിചാരണ തുടരേണ്ടതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കോടതി നിര്‍ദേശ പ്രകാരം നാവികരെ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ക്രിസ്മസ്സിന്നാട്ടില് പോകണമെന്ന നാവികരുടെ അപേക്ഷയില്‍ കോടതി അനുവാദം നല്‍കുകയും പറഞ്ഞ സമയം തന്നെ നാവികര്‍ ഇന്ത്യയിലേക്ക് എതിരിച്ചെത്തുകയും ചെയ്തു.
എന്നാല്‍ ഇറ്റലിയന്തെരെഞ്ഞെടുപ്പില് വോട്ടു ചെയ്യുന്നതിനു വേണ്ടി സുപ്രീം കോടതി അനുമതിയോടെയാണ് ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്വത്തോറെഗിറോണ് എന്നിവര്‍ നാട്ടിലേക്ക്പോയത് ഇവരെ തിരിച്ചെത്തിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യയിലെ ഇറ്റാലിയന്സ്ഥാനപതിക്കായിരിക്കും എന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത് എന്നാല്‍ നാവികര്മടങ്ങിയെത്തില്ലെന്ന് ഇറ്റാലിയന്വി ദേശകാര്യ മന്ത്രി ജൂലിയോ തര്സികത്തിലൂടെ അറിയിക്കുകയായിരുന്നു. രാജ്യാന്തര കീഴ്വഴക്കങ്ങള് ഇന്ത്യ ലംഘിച്ചെന്നും വിദേശ പൗരന്മാര്ക്കു നല്‍കേണ്ട നിയമ പരിരക്ഷ ഇന്ത്യ നല്കാന് തയ്യാറായില്ലെന്നും ഇറ്റലികുറ്റപ്പെടുത്തി. പ്രശ്നപരിഹാര ശ്രമങ്ങളോട് ഇന്ത്യ സഹകരിക്കുന്നില്ലെന്നും കത്തിലൂടെ ഇറ്റലി ആരോപിച്ചിരുന്നു.
എന്നാല്‍ ഇന്ത്യ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയതോടെ നാവികരെ തിരിച്ചെത്തിക്കാന്‍ ഇറ്റലി നിര്‍ബന്ധിതരാകുകയായിരുന്നു. ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. തുടര്‍ന്ന് എല്ലാ വീമാനത്താവളങ്ങളിലും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇറ്റലി തീരുമാനം മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha