മലാലയെ കൊലപ്പെടുത്താന്‍ ശ്രമിച്ച 10 ഭീകരര്‍ അറസ്‌റ്റില്‍
മലാല യൂസുഫ്‌സായിയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച 10 താലിബാന്‍ ഭീകരര്‍ അറസ്‌റ്റില്‍. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശബ്‌ദമുയര്‍ത്തിയതിനാണ് മലാലയെ ഭീകരര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഉത്തരവസീറിസ്‌ഥാനില്‍ ഭീകരര്‍ക്കെതിരെ നടക്കുന്ന സൈനിക നടപടിയുടെ ഭാഗമായാണ് ഇവരെ കണ്ടെത്തി അറസ്‌റ്റ് ചെയ്‌തതെന്നു പാക്കിസ്‌ഥാന്‍ സൈന്യം പത്രക്കുറിപ്പില്‍ അറിയിച്ചു. പൊലീസും ഇന്റലിജന്‍സും പാക്ക് സൈന്യവും സംയുക്‌തമായിട്ടാണ് ഉത്തരവസീറിസ്‌ഥാനില്‍ ഭീകരവേട്ട നടത്തുന്നത്.
2012 ഒക്‌ടോബര്‍ ഒന്‍പതിനാണ് മലാലയ്‌ക്കു പാക്കിസ്‌ഥാനിലെ സ്വാത് താഴ്‌വരയില്‍ വെടിയേല്‍ക്കുന്നത്. സ്‌കൂളില്‍നിന്നു കൂട്ടുകാര്‍ക്കൊപ്പം മടങ്ങുമ്പോള്‍ ബസ് തടഞ്ഞ് താലിബാന്‍ ഭീകരര്‍ മലാലയെ വെടിവച്ചുവീഴ്‌ത്തുകയായിരുന്നു. തലയ്‌ക്കു ഗുരുതരമായി പരുക്കേറ്റ മലാലയ്‌ക്കു കുടുംബത്തോടൊപ്പം ബ്രിട്ടന്‍ അഭയം നല്‍കി. വിദഗ്‌ധ ചികില്‍സയിലൂടെ മലാല സുഖം പ്രാപിക്കുകയും ചെയ്‌തു. പാക്കിസ്‌ഥാനിലെത്തിയാല്‍ മലാലയെയും കുടുംബാംഗങ്ങളെയും വധിക്കുമെന്ന് താലിബാന്‍ ഭീഷണിയുള്ളതിനാല്‍ ഇവര്‍ ബ്രിട്ടനില്‍ തന്നെ കഴിയുകയാണ്.
ലോകമെങ്ങും ഭീകരതയ്‌ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണ് ഇന്നു മലാല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ പ്രചാരകയെന്ന നിലയില്‍ ലോകമെങ്ങും ആദരിക്കപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha