നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ലാബില്‍ വന്‍ അഗ്നിബാധ
ബ്രിട്ടണിലെ പ്രശസ്തമായ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ രസതന്ത്രലാബില്‍ വന്‍ അഗ്നിബാധ. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിവരം. ബ്രിട്ടീഷ് സമയം വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ 60 യൂണിറ്റുകള്‍ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.
തീ മറ്റു കെട്ടിടങ്ങളിലേക്ക് വ്യാപിച്ചിരുന്നില്ല. റാഡ്‌ഫോര്‍ഡിലെ ട്രയമ്പ് റോഡില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പൂര്‍ണമായും തടികൊണ്ട് നിര്‍മിച്ചതാണ് ഈ കെട്ടിടം.
https://www.facebook.com/Malayalivartha