കൊറിയകള്‍ക്കിടയില്‍ യുദ്ധ ഭീഷണി: ഹോട്ട് ലൈന്‍ ബന്ധം ഉത്തര കൊറിയ വിച്ഛേദിച്ചു
കൊറിയകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ദക്ഷിണ കൊറിയയുമായുള്ള സൈനിക ഹോട്ട്‌ലൈന്‍ ബന്ധം ഉത്തര കൊറിയ പൂര്‍ണ്ണമായി വിച്ഛേദിച്ചു. ഒരു യുദ്ധത്തിന് സജ്ജമായിരിക്കാന്‍ സൈന്യത്തിന് ഉത്തര കൊറിയ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ദക്ഷിണ കൊറിയയുടെ ശത്രുതാപരമായ നടപടികള്‍ തുടരുന്നിടത്തോളം ഹോട്ട് ലൈന്‍ വിച്ഛേദിച്ചു തന്നെ കിടക്കുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി.
അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ നടത്തുന്ന സൈനിക അഭ്യാസവും, അമേരിക്കയുടെ ഉപരോധവും ഉത്തര കൊറിയയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ അമേരിക്കയ്‌ക്കും, ദക്ഷിണ കൊറിയക്കുമെതിരെ അണവ ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha