ഐഎസിനെ എന്തു വിലകൊടുത്തും ഉന്മൂലനം ചെയ്യും; ഡേവിഡ് കാമറൂണ്‍
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ എന്തുവിലകൊടുത്തും ഉന്മൂലനം ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഐഎസ് തീവ്രവാദികള്‍ മുസ്ലീംങ്ങളല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകന്‍ ഡേവിഡ് ഫെയ്‌സിനെ വധിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ സുരക്ഷാ ഉപദേശകരുടെ യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫെയ്‌സിന്റെ ഘാതകരെ ഏതുവിധേനയും പിടികൂടും. തങ്ങളുടെ എല്ലാ ശക്തിയും അതിന് ഉപയോഗിക്കും. ക്രമേണ ഐഎസിനെ ഇല്ലാതാക്കും. അധമമായ ഈ കൊലയില്‍ ബ്രിട്ടണ്‍ ഏറെ വേദനിക്കുന്നുവെന്നും കാമറൂണ്‍ പറഞ്ഞു.
സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഡേവിഡ് ഫെയ്‌സിന്റെ തലയറുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഐഎസ് പുറത്തുവിട്ടത്. ഇറാഖില്‍ നിന്ന് ഐഎസിനെ ഇല്ലായ്‌മ ചെയ്യുമെന്ന ഡേവിഡ് കാമറൂണിന്റെ പ്രഖ്യാപനത്തിനുള്ള വിലയാണ് കൊലയെന്നും ഐഎസ് വീഡിയോയില്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha