ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്റ കൊലപാതകത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു
ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഫെയ്‌സിനെ ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ തലയറുത്തുകൊന്ന സംഭവത്തെ ഐക്യരാഷ്ട്ര രക്ഷാസമിതി അപലപിച്ചു. ഐഎസിന്റെ പ്രവര്‍ത്തി ഹീനവും ഭീരുത്വപരവുമാണെന്ന് രക്ഷാസമിതി വ്യക്തമാക്കി. സിറിയയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ അനുഭവിച്ചു വരുന്ന പീഢനങ്ങളുടെ ദുരന്തമായ ഓര്‍മപ്പെടുത്തലാണിതെന്നും രക്ഷാസമിതി പറഞ്ഞു.
ഐഎസ് ഭീകരരുടെ ക്രൂരത ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും 15 അംഗ സഭ വ്യക്തമാക്കി. ഹെയ്‌ന്‍സിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നതായി സഭാംഗങ്ങള്‍ പറഞ്ഞു. ഐഎസിനെ അമര്‍ച്ച ചെയ്യുമെന്നും ഇത് വളര്‍ത്തുന്ന ഭീകരതയെ തുടച്ചു നീക്കുമെന്നും രക്ഷാസമിതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha