രാജ്യത്തിന്റെ ഭാവി ആലോചിച്ച് തൂരുമാനിക്കണം, രാജകുടുംബത്തെ രാഷ്‌ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കരുത്
സ്‌കോട്ട്‌ലന്‍ഡ് ഹിതപരിശോധനയില്‍ അഭിപ്രായ പ്രകടനം നടത്താതിരുന്ന എലിസബത്ത് രാജ്‌ഞി ഒടുവില്‍ മൗനം മുറിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വളരെ ആലോചിച്ച് തീരുമാനമെടുക്കാനാണ് രാജ്‌ഞിയുടെ ആഹ്വാനം. ബ്രിട്ടനിലെ ലേബര്‍, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതൃത്വങ്ങള്‍ വിഷയത്തില്‍ രാജ്‌ഞി അഭിപ്രായം പറയണമെന്നതിനെ തൂടര്‍ന്നാണ് രാജ്ഞിയുടെ ഈ പ്രസ്ഥാവന. സ്‌കോട്ട്‌ലന്‍ഡ് ഹിതപരിശോധനയില്‍ ഇതുവരെയും അഭിപ്രായ പ്രകടനം നടത്താതിരുന്ന രാജ്ഞി നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഇത് പറഞ്ഞത്.
എന്നാല്‍ രാജകുടുംബത്തെ രാഷ്‌ട്രീയ വിവാദത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്നും ബക്കിങ്ങാം കൊട്ടാരം അറിയിച്ചു. 18നു നടക്കുന്ന ഹിതപരിശോധനയില്‍ യുണൈറ്റഡ് കിങ്‌ഡത്തില്‍ (യുകെ) നിന്നു വേര്‍പിരിയാന്‍ സ്‌കോട്ട്‌ലന്‍ഡ് തീരുമാനിച്ചാല്‍ പതിനെട്ടു മാസങ്ങള്‍ക്കുള്ളില്‍ പിരിയല്‍ യാഥാര്‍ത്ഥ്യമാകും. ഒന്നിച്ചു നില്‍ക്കാം എന്ന പ്രചാരണവുമായി `നോ വോട്ടിനു പിന്തുണ തേടുകയാണ് ബ്രിട്ടനെ അനുകൂലിക്കുന്നവര്‍. സ്വാതന്ത്ര്യമോഹികള്‍ `യെസ് വോട്ട് തേടുന്നു.
https://www.facebook.com/Malayalivartha