വിയറ്റ്‌നാമിലെ ഹോ ചി മിന്‍ നഗരത്തില്‍ തീപിടുത്തം,ഏഴു പേര്‍ മരിച്ചു
വിയറ്റ്‌നാമിലെ ഹോ ചി മിന്‍ നഗരത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴു പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കടയും ഇതിനടിയിലെ നിലയിലുള്ള വീടുമാണ് തീപിടിച്ചത്.
തീപിടുത്തത്തില്‍ രണ്ടു ദമ്പതികളും മൂന്നുകുട്ടികളും വെന്തു മരിച്ചു. കടയുടെ താഴത്തെ നിലയില്‍ ഉടമയും കുടുംബവുമാണ് താമസിച്ചിരുന്നത്. അകത്തു നിന്ന് പൂട്ടിയിട്ടിരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വീട്ടിനുള്ളില്‍ കടക്കാന്‍ കഴിഞ്ഞില്ല. ഇതാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചത്. ഷൊര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha