അഫ്ഗാനിസ്ഥാനില്‍ യുഎസ് എംബസിക്കു സമീപം താലിബാന്‍ ആക്രമണം
അഫ്ഗാനിസ്താനിലെ യു.എസ് എംബസിക്കു സമീപം താലിബാന്റെ ആക്രമണം. വിദേശ സൈനിക സംഘത്തിന്റെ വാഹനവ്യുഹത്തിനു നേര്‍ക്ക് താലിബാന്‍ ചാവേര്‍ ബോംബ് സ്ഥാപിച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.
സ്‌ഫോടനത്തില്‍ ഒരു യു.എസ് സൈനികന്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ട്. 16 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാവിലെ തിരക്കേറിയ സമയത്ത് എംബസിക്കു സമീപമുള്ള എയര്‍പോര്‍ട്ട് റോഡിലാണ് സ്‌ഫോടനമുണ്ടായത്.
അഗ്ഫാനില്‍ അടുത്തകാലത്തായി താലിബാന്‍ ആക്രമണം ശക്തമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെയും നാറ്റോ സേന ഈ വര്‍ഷം അഫ്ഗാനില്‍ നിന്ന് പിന്‍വാങ്ങാനിരിക്കേയുമാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha