ഈജിപ്റ്റില്‍ ബോംബ് സ്‌ഫോടനം : ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു
ഈജിപ്തിലെ സീനായി പ്രവിശ്യയില്‍ റോഡിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ സീനായിലാണ് സംഭവം. മുന്‍ പ്രസിഡന്റ് മുസ്‌ലീം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് മുര്‍സിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതിനു ശേഷം സീനായ് വിമത തീവ്രവദികളുടെ അക്രമഭൂമിയായി മാറിയിരിക്കുകയാണ്.
റാഫയ്ക്കും അതിര്‍ത്ത നഗരമായ ഗാസയ്ക്കും മധ്യേയുള്ള റോഡിലാണ് ചൊവ്വാഴ്ച സ്‌ഫോടനമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ അല്‍ ക്വയ്ദ ബന്ധമുള്ള സംഘടനയായ അന്‍സാര്‍ ബെയ്ത് അല്‍ മഖ്ദീസാണെന്ന് കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha