ഗാസ അതിര്‍ത്തി പൂര്‍ണമായി തുറന്നു
ഗാസ അതിര്‍ത്തി ഇസ്രോയേല്‍ പൂര്‍ണമായി തുറന്നു. കഴിഞ്ഞ ദിവസം ബറാക്ക് ഒബാമയുടെ സന്ദര്‍ശനത്തിനിടെ റോക്കറ്റ് ആക്രമണമുണ്ടായതിനെ തുടര്‍ന്ന് അടച്ച അതിര്‍ത്തിയാണ് പൂര്‍ണമായി തുറന്നത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പലസ്‌തീനികള്‍ അതിര്‍ത്തികടന്നെത്തുന്ന മേഖലയാണിത്. അതിര്‍ത്തി തുറന്നു നല്‍കിയതായും എന്നാല്‍ മത്സ്യബന്ധന മേഖലയില്‍ ഉള്‍പ്പെടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
https://www.facebook.com/Malayalivartha