കാര്‍ഗില്‍ യുദ്ധത്തില്‍ അഭിമാനിക്കുന്നതായി മുഷറഫ്
കാര്‍ഗില്‍ യുദ്ധത്തില്‍ അഭിമാനമുണ്ടെന്ന് പാക്കിസ്ഥാനില്‍ മടങ്ങിയെത്തിയ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷറഫ് പറഞ്ഞു. അടുത്തിടെ കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ച് മുഷറഫ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഷറഫ്. കാര്‍ഗില്‍ നുഴഞ്ഞുകയറ്റവും യുദ്ധവും നടക്കുമ്പോള്‍ പാക്‌സേനാ മേധാവിയായിരുന്നു പര്‍വേസ് മുഷറഫ്. നവാസ് ഷെറീഫ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് മുഷറഫ് അധികാരത്തിലെത്തുന്നത്. അഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. തിരിച്ചുവരാന്‍ താന്‍ ആരുമായും കരാറുണ്ടാക്കിയിട്ടില്ലെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‌പര്യമനുസരിച്ചാണ് താന്‍ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 11 നടക്കുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മുഷറഫിന്റെ പാര്‍ട്ടിയായ ഓള്‍ പാക്കിസ്ഥാന്‍ മുസ്ലീം ലീഗിനെ നയിക്കാന്‍ വേണ്ടിയാണ് മുഷറഫ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്. ചിത്രാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha