ഷരീഫിനെതിരെ കൊലക്കുറ്റത്തിനു വീണ്ടും കേസ്
നവാസ് ഷരീഫിനെതിരെ കൊലക്കുറ്റം ചുമത്താന്‍ ജില്ലാ കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കൊലക്കേസ് എടുത്തിരിക്കുന്നത്. നവാസ് ഷെരീഫിനെതിരെയുള്ള രണ്ടാമത്തെ കൊലകേസാണിത്. കഴിഞ്ഞ ജൂണില്‍ ഖാദിരിയുടെ 14 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതു സംബന്ധിച്ചു ലഹോര്‍ കോടതി ഉത്തരവുപ്രകാരം ഷരീഫിനെതിരെ കേസ് റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
പാക്കിസ്‌ഥാന്‍ അവാമി തെഹ്‌രിക് (പിഎടി) നേതാവും പുരോഹിതനുമായ താഹിറുല്‍ ഖാദിരിയുടെ പരാതിയിലാണ് ഉത്തരവ്. ഷരീഫ് സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിനിടെ പോലീസ് വെടിവയ്‌പില്‍ പിഎടിയുടെ രണ്ടു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ആഭ്യന്തര - പ്രതിരോധ - റയില്‍വേ വകുപ്പു മന്ത്രിമാര്‍, പൊലീസ് ചീഫ് കമ്മിഷണര്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കണമെന്നു ഖാദിരി കോടതിയോട് അഭ്യര്‍ഥിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha