ലോകം ആശങ്കയില്‍ : യുദ്ധ സാഹചര്യമാണെന്ന് പ്രഖ്യാപിച്ച് ഉത്തര കൊറിയ
ഇരു കൊറിയകള്‍ക്കിടയിലും എപ്പോള്‍ വേണമെങ്കിലും യുദ്ധം പൊട്ടി പുറപ്പെടാവുന്ന അവസ്ഥയാണ് നില നില്‍ക്കുന്നത്. ദക്ഷിണ കൊറിയക്കെതിരെ ഔദ്യോഗികമായി തന്നെ യുദ്ധം പ്രഖ്യാപിച്ചെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. എന്നാല്‍ ഇതൊരു ഭീഷണി മാത്രമാണെന്ന് പറഞ്ഞ് തള്ളികളയുകയാണ് ദക്ഷിണ കൊറിയ. എങ്കിലും സേനകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഉത്തര കൊറിയയ്‌ക്കെതിരെ റഷ്യയും രംഗത്തെത്തി. ഉത്തര കൊറിയ സംയമനം പാലിക്കണമെന്നും, കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് നല്ലതിനല്ലെന്നും റഷ്യ മുന്നറിയിപ്പു നല്‍കി. ഉത്തര കൊറിയയുടെ ഏത് നീക്കവും നേരിടാന്‍ ഒരുക്കമാണെന്ന് അമേരിക്ക പ്രതികരിച്ചു.
ദക്ഷിണ കൊറിയ അമേരിക്കന്‍ സഹായത്തോടെ നടത്തിയ സംയുക്ത സൈനികാഭ്യാസമാണ് യുദ്ധ സമാനമായ അവസ്ഥയിലെത്താന്‍ ഉത്തര കൊറിയയെ പ്രകോപിപ്പിച്ചത്. അഭ്യാസത്തിന്റെ ഭാഗമായി അമേരിക്ക ബോംബര്‍വീമാനങ്ങള്‍ പറത്തുകയും ചെയ്‌തിരുന്നു. ഇതാണ് ഉത്തര കൊറിയയെ കൂടുതല്‍ ചൊടിപ്പിച്ചത്. ബോംബര്‍ വീമാനങ്ങളെ പ്രതിരോധിക്കാന്‍ ഉത്തര കൊറിയ മിസൈലുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം മൂന്നാമത്തെ ആണവ പരീക്ഷണം നടത്തിയതോടെ ഐക്യരാഷ്ട്ര സഭ ഉത്തര കൊറിയക്കെതിരെ ഉപരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha