ഫ്രാന്‍സിസ് മാര്‍ പാപ്പയെ വധിക്കാന്‍ ഐഎസിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ട്
ഫ്രാന്‍സിസ് മാര്‍ പാപ്പയെ വധിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍. അല്‍ബേനിയയില്‍ സന്ദര്‍ശനത്തിന് എത്തമ്പോള്‍ പോപ്പിനെ വധിക്കാന്‍ ഐഎസ് പദ്ധതിയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വത്തിക്കാനിലെ ഇറാഖ് അംബാസിഡര്‍ ഹബീബ് അല്‍ സദാര്‍ ആണ് ഇക്കാര്യം വത്തിക്കാന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വരുന്ന ഞായറാഴ്ച്ചയാണ് പോപ്പ് അല്‍ബേനിയ സന്ദര്‍ശിക്കുന്നത്. പോപ്പിന്റെ ജീവിതം ബ്രിട്ടനില്‍പോലും സുരക്ഷിതമല്ലെന്നും, യാത്രകളില്‍ കൂടുതല്‍ കരുതല്‍ സ്വീകരിക്കണമെന്നും ഹബീബ് അല്‍ സദാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പോപ്പിന്റെ ജീവന് യാതൊരു ഭീഷണിയുമില്ലെന്നും, ബുള്ളറ്റ് പ്രൂഫ് പോപ്പ് മൊബീല്‍ അദ്ദേഹം ഉപയോഗിക്കില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
മേല്‍ഭാഗം തുറന്ന കാറിലാകും പോപ്പ് വിശ്വാസികള്‍ക്കിടയിലൂടെ സഞ്ചരിക്കുകയെന്ന് വത്തിക്കാന്‍ വക്താവ് പറഞ്ഞു.പോപ്പിന് ഭീഷണിയുണ്ടെന്നത് വ്യക്തമായ കാര്യമാണ്. ഐഎസ് ഭീകരര്‍ നടത്തുന്ന പ്രസ്താവനകളും, ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളും അതു സൂചിപ്പിക്കുന്നുണ്ട്.
ഭീകരത ലോകമെങ്ങും വ്യാപിച്ചിട്ടുള്ളതിനാല്‍, റോമില്‍പാലും അദ്ദേഹം സുരക്ഷിതനല്ലെന്ന് അല്‍ സാദര്‍ പറയുന്നു. അതെസമയം വ്യക്തമായ ആക്രമണപദ്ധതികളെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് അല്‍ സാദര്‍ പറഞ്ഞു.
അല്‍ബേനിയയില്‍ മദര്‍ തെരേസയുടെ പേരിലുള്ള ചത്വരത്തില്‍ നടക്കുന്ന കുര്‍ബാനയ്ക്കും ദിവ്യബലിക്കും അദ്ദേഹം നേതൃത്വം നല്‍കും.11 മണിക്കൂര്‍ നേരത്തേയ്ക്കാണ് പോപ്പ് അല്‍ബേനിയയിലെത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha