ചാവേറാക്രമണത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
നൈജീരിയയിലെ ഒരു കോളേജില്‍ ചാവേറുകള്‍ നടത്തിയ വെടിവെപ്പില്‍ 15 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റു. ഒരു റിക്ഷയില്‍ ക്യാമ്പസിലെത്തിയ നാലംഗ ചാവേര്‍ സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ചാവേറുകളില്‍ രണ്ടുപേര്‍ ക്ലാസ് മുറിയില്‍ കയറി സ്വയം പൊട്ടിത്തെറിച്ചു.
കോളേജും പരിസരവും സുരക്ഷാ സേന വളഞ്ഞിട്ടുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പലീസ് സംശയിക്കുന്നത്.കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ബോക്കോ ഹറാം രാജ്യത്ത് നിരവധി അക്രമണങ്ങള്‍ നടത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha