മുത്തച്ഛന് മകളേയും കൊച്ചുമക്കളേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു
യുഎസിലെ ഫ്ളോറിഡായില്‍ 51 കാരന് സ്വന്തം മകളേയും അവളുടെ ആറു കുട്ടികളേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മുത്തശ്ചന് ആത്മഹത്യ ചെയ്തു. ഫ്ളോറിഡയിലെ ബെല്ലിലാണ് സംഭവം നടന്നത്. ഡോണ്‍ ചാള്‍സ് സ്പീരിറ്റ് ആണ് മകളേയും അവളുടെ ആറു കുട്ടികളേയും കൊലപ്പെടുത്തിയത്. മൂന്ന് മാസം മുതല്‍ പത്ത് വയസുവരെ പ്രായം ചെന്ന കുട്ടികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഡോണ്‍ ചാള്‍സ് ഇവരെ കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്തു. കൊലയ്ക്ക് മുമ്പ് ഇയാള്‍ പോലീസിന് ഫോണ്‍ ചെയ്ത് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha