ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ സ്വര്‍ണ്ണവേട്ട തുടങ്ങി, ആദ്യ സ്വര്‍ണം ഷൂട്ടിങ്ങില്‍
പതിനേഴാമത് ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ തന്നെ ഇന്ത്യ സ്വര്‍ണം നേടി. പുരുഷ വിഭാഗം 50 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ജിത്തു റായ് ആണ് സ്വര്‍ണം നേടിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ ഈ ഇനത്തില്‍ ജിത്തു റായ് വെള്ളി നേടിയിരുന്നു. ഇന്ന് വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശ്വേത ചൗധരി വെങ്കലം നേടിയിന്നു. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മുഴുവന്‍ മെഡലുകളും നേടിയ ചൈനയാണ് ഗെയിംസിലെ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയ്ക്ക് ഇന്ന് ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹാന്‍ഡ് ബോള്‍, വുഷു, ജൂഡോ, റോവിംഗ്, സ്ക്വാഷ്, ടെന്നിസ്, ഷൂട്ടിംഗ് എന്നി ഇനങ്ങളില്‍ യോഗ്യതാ മത്സരങ്ങളുണ്ട്.
https://www.facebook.com/Malayalivartha