നൃത്തരംഗം യു ട്യൂബിലിട്ട ഇറാന് യുവതികള്‍ക്ക് ചാട്ടവാറടി ശിക്ഷ
പര്‍ദ്ദ ധരിക്കാതെയുള്ള സ്വന്തം നൃത്ത രംഗങ്ങള്‍ യു ട്യൂബില്‍ അപ്ലോഡ് ചെയ്ത യുവതികള്‍ക്ക് ഇറാന് സര്‍ക്കാര്‍ നല്കിയ ശിക്ഷ ചാട്ടവാറടിയും തടവും. ഒന്നും രണ്ടുമല്ല 91 ചാട്ടവാറടിയാണ് വെറുതെ ഒന്ന് ഡാന്‍സ് കളിച്ചതിന് ഇവര്‍ക്ക് ലഭിച്ചത്. ഇന്റര്‍നെറ്റില്‍ വൈറലായി മുന്നേറുന്ന ഫെറല്‍ വില്യംസിന്റെ \'ഹാപ്പി\' എന്ന ഗാനത്തിന് ചുവടുകള്‍ വെയ്ക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ഏഴ് യുവതികള്‍ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഇസ്ലാമിക മൂല്യങ്ങളുടെ ലംഘനമായി ഇതിനെ കണ്ട അധികാരികള്‍ വൃത്തികേട് എന്ന് വിശേഷിപ്പിച്ചാണ് യുവതികള്‍ക്ക് ശിക്ഷ വിധിച്ചത്.
പര്‍ദ്ദ ധരിക്കാത്ത മൂന്ന് യുവതികള്‍ ഒരു മുറിക്കുള്ളിലും മട്ടുപ്പാവിലുമായി മൂന്ന് യുവാക്കളുമായി ഇഴുകിച്ചേര്‍ന്ന് ആടുകയും പാടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പല തവണയാണ് ഇത് യു ട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. തികച്ചും സ്വകാര്യമായി ഒരു സ്മാര്‍ട്ട്ഫോണില്‍ ഇവര്‍ ചിത്രീകരിച്ച രംഗം യൂട്യൂബില്‍ ഇതുവരെ കണ്ടത് പത്തുലക്ഷം പേര്. തമാശ എന്ന രീതിയില്‍ തള്ളിക്കളയാവുന്ന ഇക്കാര്യം പക്ഷേ ഇറാനിയന്‍ അധികൃതര്‍ ഗൗരവമായി തന്നെ എടുത്തു.
കഴിഞ്ഞ മെയില്‍ ഡാന്‍സ് ചെയ്തവരേയും വീഡിയോ അപ്ലോഡ് ചെയ്തയാളെയും അറസ്റ്റ് ചെയ്തു. ഇറാന് ഔദ്യോഗിക ടെലിവിഷനിലൂടെ ഇവര്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജാമ്യം നല്കാന് അധികൃതര്‍ തയ്യാറായി. ഫൂട്ടേജ് ഓണ്‍ലൈനിലേക്ക് അപ്ലോഡ് ചെയ്ത നൃത്തക്കാരിക്ക് ഒരു വര്‍ഷം തടവും 91 ചാട്ടയടിയുമാണ് ശിക്ഷ കിട്ടിയത്. മറ്റുള്ളവര്‍ക്ക് ആറു മാസം തടവും 91 ചാട്ടവാറടിയും കിട്ടി. അതേസമയം സംഭവം മാധ്യമങ്ങളിലും ഓണ്‍ലൈനിലും വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരുന്നു. പല ഇറാന്‍കാരും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സന്തോഷം പോലും ഇറാനില്‍ കുറ്റകൃത്യമാണോ എന്ന അസഹിഷ്ണുതയും ഇവര്‍ പ്രകടിപ്പിച്ചു. ശിക്ഷ കിട്ടിയ യുവതികള്‍ ഇനി വെറുതെ പോലും ഡാന്‍സ് കളിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha